
യഥാര്‍ത്ഥത്തില്‍ ഇതൊരു നേരമ്പോക്കല്ല. എന്നാല്‍ ചിലര്‍ക്ക് അങ്ങനെ തോന്നിക്കൂടായ്കയില്ല. വിപ്ലവ ചിന്തകള്‍ എന്നാണ് ആദ്യം ഉദ്ദേശിച്ചത്. പിന്നെ കരുതി എന്ത് വിപ്ലവം? അതിപ്പോ ചില തുണിമില്ലുകള്‍ ടി-ഷര്‍ട്ട് വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഒന്ന് മാത്രമായി ഒതുങ്ങിയിരിക്കുന്നു. പണ്ട് എന്റെ ഒരു സുഹൃത്ത് ജെര്‍മനിയില്‍ നിന്നും അയച്ച ഒരു പോസ്റ്റ് കാര്‍ഡിന് പുറകില്‍ കുറിച്ചത് ഓര്‍ക്കുന്നു "Krishnan, Che is big business now." (ഇതില്‍ പറയുന്ന കൃഷ്ണന്‍ ഞാനല്ല, ഈ കാര്‍ഡ് മറ്റൊരു കൃഷ്ണന് അയച്ചതായിരുന്നു) അങ്ങനെ വിപ്ലവം അഥവാ മുതലാളിത്തത്തിനെതിരെ ഉള്ള പോരാട്ടം തന്നെ ഒരു വലിയ കച്ചവട ചരക്കാക്കി മാറ്റിയ മുതലാളിത്ത വിജയഗാഥയുടെ മധ്യത്തിലാണ് ഈ കുറിപ്പ്. ഇതൊരു ആഗോള വിഷയമൊന്നും അല്ല. എന്നാല്‍ ആഗോളമാണ് താനും.
