മാധ്യമ സിന്‍ഡിക്കേറ്റും (ആഗോള തലം) ലോക കാവല്‍ക്കാരും ചേര്‍ന്ന് വലിയ പുകിലുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിഷയമാണല്ലോ ആഗോളതാപനം. ഈ പ്രതിഭാസം ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഇതിന്റെപേരില്‍ അരങ്ങേറുന്ന രാഷ്ട്രീയ പാവക്കളികള്‍ വലിയ തമാശ തന്നെയാണ്.

ഇതൊരു വെറും തമാശയല്ല. മറിച്ച് ആഗോളതാപനത്തെപ്പറ്റി വേവലാതിപ്പെടുന്ന ഓരോ മനുഷ്യനും നേരെയുള്ള പരിഹാസമാണ്.

കോപ്പന്‍ഹേഗണ്‍ എന്ന മാന്ത്രിക വാക്ക് നിരവധി ആവര്‍ത്തിക്കപ്പെടുന്നു. അവിടേക്കുള്ള യാത്രയ്ക്ക് വന്‍ സന്നാഹങ്ങള്‍ ഒരുങ്ങുന്നു. പെരുമ്പറകള്‍ മുഴക്കുന്നു. ഉടമ്പടികള്‍ എഴുതപ്പെടുന്നു, തിരുത്തിയെഴുത്തുകളും നടക്കുന്നു.

അതെല്ലാം വേണ്ടതുതന്നെ. എങ്കിലും, ഇത്തരം കടലാസു പുലികളെ വെറും കടലാസു പുലികളായി തന്നെ നിര്‍ത്തിക്കൊണ്ട് അരങ്ങേറുന്ന പൊറാട്ടുകള്‍ വലിയ അപകടസൂചനകളാണ്.

അന്തരീക്ഷത്തെയും, ഭൂമിയെയും സംരക്ഷിക്കാന്‍ എന്തു ത്യാഗവും സഹിക്കുമെന്ന് ധീരപ്രതിജ്ഞ ചെയ്യുന്നവര്‍ വേദിവിടും മുമ്പുതന്നെ നേര്‍ വിപരീത ധ്രുവത്തിലേക്ക് സഞ്ചരിക്കുന്നു. ഷെല്‍ എന്ന എണ്ണ ഭീമനു വേണ്ടി ഉത്തര ധ്രുവ മേഖലയില്‍ ആഴക്കടല്‍ ഖനനം തുറന്നു കൊടുത്തത് ന്യൂയോര്‍ക്ക് നഗരത്തെ കിടുകിടാ വിറപ്പിച്ച ഒരു ഉച്ചകോടി കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണെന്ന വസ്തുത ഇതിനൊരുദാഹരണം.

'ക്ലൈമറ്റ് ചേഞ്ച് ഇസ് എ സീരിയസ് ഇഷ്യൂ' എന്ന് പല ആവര്‍ത്തി പറഞ്ഞുകൊണ്ടിരിക്കുന്നത് എവിടേയ്ക്കും എത്തിക്കില്ല. മാലിദ്വീപിന്റെ പ്രസിഡന്റ് മുഹമ്മദ് നഷീദ് ന്യൂയോര്‍ക്ക് ഉച്ചകോടിയില്‍ പറഞ്ഞതുപോലെ: ഇടയ്ക്കിടെ ആളുകളെ വിളിച്ചുവരുത്തി ചര്‍ച്ചകള്‍ ചെയ്തുകൊണ്ടിരിക്കാന്‍ മാത്രമുള്ള ഒന്നല്ല ഈ പ്രശ്‌നം.

മാലി എന്ന രാജ്യം ഭൂപടത്തില്‍ നിന്നും മാഞ്ഞുപോകാന്‍ അധികം സമയമില്ല എന്ന് അവിടെ മുഹമ്മദ് നഷീദ് അന്ന് ഓര്‍മ്മപ്പെടുത്തിയിരുന്നു. അങ്ങനെ മാലിയില്‍ (മറ്റു ചില ചെറു ദ്വീപുകളിലും) തുടങ്ങുന്ന ആഗോള താപനത്തിന്റെ സംഹാരം അധികം വൈകാതെ എന്റെയീ കൊച്ചു കൊച്ചിയിലുമെത്തും.

അപ്പൊഴും സ്മാര്‍ട്ട് സിറ്റിയ്ക്കും, കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിലവാരം ഉയര്‍ത്തുന്നതിനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരിക്കും.

7 comments:

Stanly said...

Good that u are here Comrade

Manoj മനോജ് said...

ഇതില്‍ നിന്നും എന്താണ് മനസ്സിലാകുക? ആഗോള താപനത്തിന്റെ വീര്‍പ്പിച്ച് കെട്ടിയ കഥകള്‍ വെറും കള്ളങ്ങളാണെന്നല്ലേ. അത് ഈ പറയുന്ന ഉന്നതര്‍ക്കറിയാം. എണ്ണയുടെ സ്വാധീനം കുറച്ച് എണ്ണ ഉല്‍പ്പന്ന രാജ്യങ്ങളെ തങ്ങളുടെ തലയ്ക്ക് മുകളില്‍ വളരുവാന്‍ അനുവദിക്കാതിരിക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ആഗോള താപനമെന്ന വീര്‍പ്പിച്ച കള്ള കഥയ്ക്ക് പിന്നിലുള്ളൂ..... ഗ്രീന്‍ എനര്‍ജിയുടെ കടിഞ്ഞാണ്‍ തങ്ങളുടെ കയ്യിലായിരിക്കണമെന്ന് ഒബാമ ഇടയ്ക്കിടയ്ക്ക് അമേരിക്കക്കാരെ ഓര്‍മ്മപ്പെടുത്തുന്നത് അതിനാണല്ലോ....

Sans said...

Manoj: Global Warming is definitely not a Hoax. You are a victim of another kind of propaganda. Sad.

I hear Thulavarsham is bucketing down in Kerala!!

varghese antony said...

ആഗോളതാപനത്തേക്കുറിച്ച്‌ സംശയങ്ങള്‍ ഉയര്‍ത്തേണ്ടുന്ന ഘട്ടം എന്നേ കഴിഞ്ഞു. അതിപ്പോള്‍ നമുക്ക്‌ മുന്നിലെ യാഥാര്‍ത്ഥ്യം തന്നെയാണ്‌. കടുത്ത വികസനവാദികള്‍ പോലും ഉയര്‍ത്താത്ത വാദഗതിയാണ്‌ മനോജ്‌ ഉയര്‍ത്തുന്നത്‌. ബദല്‍ ജീവിത രീതിക്കായി പോരാട്ടങ്ങളുയര്‍ത്തുന്ന, നിലനില്‍ക്കുന്ന വികസന മാതൃകള്‍ക്ക്‌ വേണ്ടി വാദിക്കുന്ന നിരവധിയായ സംഘടനകളേയും ആദരണീയരായ വ്യക്തികളേയുമാണ്‌ മനോജ്‌ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്‌. മാലി ദീപിലെ മന്ത്രിസഭായോഗം കടലിനടിയില്‍ നടത്തിയത്‌ വെറുമൊരു ന്യൂസ്‌ ഇവന്റ്‌ മാത്രമായിരുന്നില്ല. വരാനിരിക്കുന്ന വിപത്തിനേക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ തന്നെയായിരുന്നു. അത്‌ തിരിച്ചറിയാതെ പോകുന്നതാണ്‌ കഷ്ടം. മുതലാളിത്ത രാജ്യങ്ങളുടെ വ്യവസായവത്‌കരണത്തെയാണ്‌ ഗ്രീന്‍ ഹൗസ്‌ എഫക്ട്‌ പ്രതിക്കൂട്ടിലാക്കുനത്‌. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വ്യവസായങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ അമേരിക്കയിലുമാണ്‌. മൂന്നാംലോക രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന്‌ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ നാലിരട്ടി വരും അമേരിക്കയുടേത്‌. ഇത്തരം കണക്കുകള്‍ എല്ലാം ഇന്ന്‌ ലഭ്യവുമാണ്‌.
ഇനി എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കാര്യമെടുക്കാം. അമേരിക്കന്‍- ബ്രിട്ടീഷ്‌ എണ്ണക്കമ്പനികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌ ഇവിടങ്ങളിലെ കാര്യങ്ങള്‍. എണ്ണഖനനം മുതല്‍ ഡിപ്ലോമാറ്റിക്‌ അഭിപ്രായ പ്രകടനങ്ങളില്‍ വരെ ഇത്‌ പ്രകടമാണ്‌. ഏതാനും പതിറ്റാണ്ടുകളിലേക്ക്‌ മാത്രം അവശേഷിക്കുന്ന ഈ ഊര്‍ജ സ്രോതസിന്റെ നിയന്ത്രണം ഇനി അമേരിക്കന്‍-ബ്രിട്ടീഷ്‌ ആദിപത്യത്തില്‍ നിന്നും മോചിപ്പിക്കാമെന്ന്‌ കാല്‍പ്പനീകനായ ഒരു വിപ്ലവകാരിക്ക്‌ പോലും സ്വപ്‌നം കാണാന്‍ കഴിയില്ല.
ഇതിനിടയില്‍, വരാനിരിക്കുന്ന തലമുറക്കും അവകാശപ്പെട്ടതാണ്‌ ഈ ഭൂമിയിലെ വിഭവങ്ങള്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ആഗോള താപനത്തിനെതിരായ ഏത്‌ ചെറുത്തുനില്‍പ്പും. കൃഷ്‌ണകുമാറിന്റെ ലേഖനം ഈ അര്‍ത്ഥത്തില്‍ പ്രശംസയര്‍ഹിക്കുന്നു

Manoj മനോജ് said...

സുഹൃത്തേ :)

ഇത് എന്റെ വാദമല്ല. പ്രമുഖരായ ശാസ്ത്രജ്ഞരുടെ വാദമാണ്. അമേരിക്കയിലെ എം.ഐ.റ്റി.യിലെയും ഹാര്‍വാര്‍ഡിലെയും ശാസ്ത്രജ്ഞര്‍ തന്നെയാണ് ഇത് പറഞ്ഞ് വെച്ചിരിക്കുന്നത്.

കൂടുതല്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.

1970കളില്‍ ഭൂമി തണുത്ത് മരവിക്കുമെന്ന് ഭൂരിപക്ഷം ശാസ്ത്രജ്ഞരും മുറവിളി കൂട്ടിയപ്പോള്‍ ചുരുക്കം ചിലര്‍ അതിനെ എതിര്‍ത്തു. ഒടുവില്‍ അവര്‍ പറഞ്ഞ് വെച്ച “താപനം” എന്ന വാക്ക് കടം കൊണ്ട് അതേ ഭൂരിപക്ഷം ഇന്ന് ഭൂമി ചൂട് പിടിക്കുമെന്ന് പറയുമ്പോള്‍, പണ്ടുള്ള ആ ന്യൂനപക്ഷം തന്നെ ഈ ഭൂരിപക്ഷം പറയുന്നത് അതിശയോക്തി നിറഞ്ഞതാണെന്ന് പറയുമ്പോള്‍ ഞാന്‍ ആ ന്യൂനപക്ഷത്തിന്റെ കൂടെയാണ്. പ്രത്യേകിച്ച് കാര്‍ബണിന്റെ അളവ് കുടിയിട്ടും കഴിഞ്ഞ 3 കൊല്ലമായിട്ട് ഭൂമി ‘തണുത്ത്” കൊണ്ടിരിക്കുമ്പോള്‍.. സൂര്യനെയും, മേഘങ്ങളെയും, സമുദ്രത്തെയും തഴഞ്ഞ് കാര്‍ബണിന്റെ മാത്രം പുറകേ പോകുന്നതിനെ സംശയ ദൃഷ്ടിയോടെയല്ലാതെ എങ്ങിനെ നിരീക്ഷിക്കാനാവും?

കൃഷ്ണകുമാര്‍ said...

The American scene has largely been against global warming. The American policy has also been that of wars and brutalities. A number of instances have been cited where climate skeptics' arguments were proven manipulated. The best instance would be the April 2008 revelation related to a list of "500 Scientists with Documented Doubts of Man-Made Global Warming Scares" which was proved manipulated with several scientists' names included as co-authors without their own knowledge. Many of these scientists later asked to remove their names from the list. The argument that I was trying to place was not intended at superimposing global warming. The sun, clouds, ocean were not denied at all. I was trying to say that carbon emission is a serious issue. Which it is. If that is not agreed upon it's a sad thing. We have yet another trumpeter for the subtle manipulative procession of the neo-American Raj.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal............

Post a Comment