യഥാര്‍ത്ഥത്തില്‍ ഇതൊരു നേരമ്പോക്കല്ല. എന്നാല്‍ ചിലര്‍ക്ക് അങ്ങനെ തോന്നിക്കൂടായ്കയില്ല. വിപ്ലവ ചിന്തകള്‍ എന്നാണ് ആദ്യം ഉദ്ദേശിച്ചത്. പിന്നെ കരുതി എന്ത് വിപ്ലവം? അതിപ്പോ ചില തുണിമില്ലുകള്‍ ടി-ഷര്‍ട്ട് വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഒന്ന് മാത്രമായി ഒതുങ്ങിയിരിക്കുന്നു. പണ്ട് എന്റെ ഒരു സുഹൃത്ത്‌ ജെര്‍മനിയില്‍ നിന്നും അയച്ച ഒരു പോസ്റ്റ്‌ കാര്‍ഡിന് പുറകില്‍ കുറിച്ചത് ഓര്‍ക്കുന്നു "Krishnan, Che is big business now." (ഇതില്‍ പറയുന്ന കൃഷ്ണന്‍ ഞാനല്ല, ഈ കാര്‍ഡ്‌ മറ്റൊരു കൃഷ്ണന് അയച്ചതായിരുന്നു) അങ്ങനെ വിപ്ലവം അഥവാ മുതലാളിത്തത്തിനെതിരെ ഉള്ള പോരാട്ടം തന്നെ ഒരു വലിയ കച്ചവട ചരക്കാക്കി മാറ്റിയ മുതലാളിത്ത വിജയഗാഥയുടെ മധ്യത്തിലാണ് ഈ കുറിപ്പ്. ഇതൊരു ആഗോള വിഷയമൊന്നും അല്ല. എന്നാല്‍ ആഗോളമാണ് താനും.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാക്ഷര കേരളം ഒന്നടങ്കം ചൂടോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഭവമാണല്ലോ ക്രിസ്തുവിന്റെ വിപ്ലവവല്‍ക്കരണം. ഒരു ആമുഖം ആവശ്യം എന്ന് തോന്നുന്നില്ല. കുറച്ചേ എഴുതാനും ഉദ്ദേശിക്കുന്നുള്ളൂ. അത് കൊണ്ട് "background reading" വേറെ നടത്തുക. ഒരു ഫ്ലക്സ്‌ ബോര്‍ഡ്‌, (പല ഫ്ലക്സ്‌ ബോര്‍ഡുകള്‍) പിന്നെ ഒരു പ്രസംഗം. ദാ വരുന്നു കുരിശുയുദ്ധ പോരാളികള്‍. അവര്‍ക്ക് പുറകെ പിന്നെ സംസ്കാര നായകര്‍ (എനിക്ക് തെറ്റ് പറ്റിയതല്ല) അവര്‍ ഇവര്‍ പിന്നെ എല്ലാരും. ഫോര്‍ട്ട്‌ കൊച്ചിയില്‍ ചീനവലക്കത്ത് വൈകുന്നേരം ബീടിവലിചിരിക്കുന്ന പഴയ സുഹൃത്തുക്കള്‍ വരെ അങ്ങനെ ആ പടിഞ്ഞാറന്‍ കാറ്റിന്റെ സുഖത്തില്‍ ഇരുന്നു "പൊകയെടുത്ത്" അഖില രാഷ്ട്രീയ കേരളത്തിലെ പുത്തന്‍ വിവാദം ചൂടാറാതെ നോക്കുന്നു. ഇങ്ങനെ ചര്‍ച്ചിക്കാന്‍ ഇതിത്ര സംഭവമാണോ?

അല്ല എന്ന് തോന്നുന്നു. കാര്യം ഗൌരവം തോന്നിക്കുന്ന ഒരു പ്രസ്ഥാവനയാണെങ്കിലും അതില്‍ വല്ല്യ കാര്യമൊന്നും ഇല്ല. വെറും ഒരു "social democratic gimmick" എന്ന നിലയില്‍ മാത്രം കാണേണ്ട കാര്യമേ ഉള്ളൂ. അതിപ്പോ അവരും ഇവരും എല്ലാരും ചെയ്യുന്നുമുണ്ട്. അതിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും പിന്നെ ക്രിത്യതയുമൊക്കെ നോക്കി സമയം കളയണ്ട. അതില്‍ ഒരു പ്രസക്തിയെ ഉള്ളൂ. ഒരു പൌരന് ഒരു വോട്ട് എന്നാ സാമാന്യ നീതി നടപ്പുള്ള രാജ്യമാകയാല്‍ ആ നീതി ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ പിന്നെ നായകര്‍ എന്തായാലും ചെയ്തെ പറ്റൂ. അതല്ലാതെ ഇദ്ദേഹം എന്ത് വിപ്ലവകാരി എന്ന് കൂലങ്കഷമായി അന്വേഷിച്ചു എന്തിനു ചുമ്മാ സമയം പാഴാക്കുന്നു? എന്ത് വിപ്ലവം ആയാലും ഒടുക്കം സഭക്ക് കീഴെ കുഞ്ഞാടുകളെ കൊണ്ടെതിക്കാനല്ലേ ഉപകരിച്ചുള്ളൂ? അപ്പൊ പിന്നെ അത് കള. ഇത് മടക്കി വെക്ക്. എന്നിട്ട് നടപടിയൊള്ള കാര്യം വല്ലോം നോക്കെന്റെ കൃഷ്ണാ, മാത്യുസേ, ഷെഫീക്കേ....ഇരിക്കട്ടെ ഒരു മതസൗഹാര്‍ദ വിപ്ലവ ചിന്താഗതി......!!!! സലാം...!!!

2 comments:

Rachel said...

വിടാതെ പിന്‍തുടരുന്നു..

കൃഷ്ണകുമാര്‍ said...

നന്ദി പ്രിന്‍സ് നന്ദി....!!

Post a Comment